ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഖത്തർ

(www.kl14onlinenews.com)
(02-Jan-2023)

ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഖത്തർ
ദോഹ : നാളെ മുതല്‍ ചൈനയില്‍ നിന്നു ഖത്തറിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയില്‍ നിന്നു വരുന്ന ഖത്തരി പൗരന്മാര്‍, പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്‌സിനേഷന്‍ സ്റ്റേറ്റസ് എന്തായാലും പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ജനതയുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.

Post a Comment

Previous Post Next Post