മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകിയില്ല: ഫ്ലിപ്പ്കാർട്ടിന് പിഴ

(www.kl14onlinenews.com)
(04-Jan-2023)

മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകിയില്ല: ഫ്ലിപ്പ്കാർട്ടിന് പിഴ
ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരാണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപ പിഴയും നിയമപരമായ ചെലവിന് 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു.

2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ബുക്ക് ചെയ്തിരുന്നുവെന്നും അത് അടുത്ത ദിവസം ഡെലിവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചതായും ഫ്ലിപ്കാർട്ടിനെതിരെ പരാതി നൽകിയ ബെംഗളൂരു രാജാജിനഗർ സ്വദേശി ജെ. ദിവ്യശ്രീ പറഞ്ഞു. ഉപഭോക്താവിൽ നിന്ന് മുഴുവൻ പണവും കമ്പനി വാങ്ങിയിരുന്നു, എന്നാൽ മൊബൈൽ നൽകിയില്ല.

ഫ്‌ളിപ്കാർട്ട് സേവനത്തിന്റെ കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാണിക്കുക മാത്രമല്ല, അനാശാസ്യ പ്രവർത്തനങ്ങൾ പിന്തുടരുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. കോടതി നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധിയെ കമ്മീഷനിലേക്ക് അയച്ചില്ലെന്നും കൃത്യസമയത്ത് ഫോൺ നൽകാത്തതിനാൽ ഉപഭോക്താവിന് സാമ്പത്തിക നഷ്ടവും മാനസിക ആഘാതവും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

Previous Post Next Post