വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം അനിവാര്യം- അഷറഫ് കർള


(www.kl14onlinenews.com)
(04-Jan-2023)

വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം അനിവാര്യം- അഷറഫ് കർള
കുമ്പള: സമൂഹത്തിന്റെ ഉന്നതിലും പുരോഗതിയിലും നാടിന്റെ സമ്പന്നമായ സംസ്കൃതി കാത്തു സൂക്ഷിക്കുന്നതിലും വർത്തമന കാലത്ത് സ്ത്രീ സമൂഹത്തിനു വലിയ കടമ നിറവേറ്റാനുണ്ട് എന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള അഭിപ്രായപെട്ടു.      എന്മകജെ പഞ്ചായത്ത് ഒൻപതാം വാർഡ്‌ പെർള ഈസ്റ്റ് വനിതാലീഗ് കുടുംബ സംഗമം  ഉത്ഘാടനം  ചെയ്തു സംസാരിക്കയായിരുന്നു അഷ്‌റഫ്‌ കർള.    

പെർള ലീഗ് ഓഫിസിൽ നടന്നസംഗമത്തിൽ   എൻമകജെ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഡോക്ടർ ജഹാനാസ്  അൻസാർ അധ്യക്ഷത വഹിച്ചു. ആയിഷ  പെർള  സ്വാഗതം പറഞ്ഞു. അഷ്‌റഫ്‌ അമേക്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂ പെർള  ജനറൽ  സെക്രട്ടറി സിദ്ദീഖ് ഒളമുകർ,ഇബ്രാഹിം പെർള ,സൂഫി മൗലവി, യുസഫ് സുൽത്താൻ, സഹല, ശാഫി  തുടങ്ങിയവർ സംസാരിച്ചു.     ഭാരവാഹികളായി     .. പ്രസിഡന്റ് ഷമീമഇബ്രാഹിം           വൈസ് പ്രസിഡന്റ്. മൈമൂന ഉക്കിനടുക്ക. താഹിറ  പെർള.        ജനറൽ സെക്രട്ടറി. നഫീസ ഇബ്രാഹിം കണ്ണാട്ടിക്കാന       ജോയിൻ സെക്രട്ടറി. സകീന ജാഫർ കെ കെ റോഡ്    മറിയമ്പി  കണ്ണാട്ടിക്കാന    ..     ട്രഷറർ റസിയ ശരീഫ്  കെ കെ റോഡ്

Post a Comment

Previous Post Next Post