പ്ലാസ്റ്റിക് മാലിന്യങ്ങൾ; വ്യാജ പ്രചരണത്തിൽ വഞ്ചിതരാവാതിരിക്കുക: സുഫൈജ അബൂബക്കർ

(www.kl14onlinenews.com)
(04-Jan-2023)

പ്ലാസ്റ്റിക് മാലിന്യങ്ങൾ;
വ്യാജ പ്രചരണത്തിൽ വഞ്ചിതരാവാതിരിക്കുക: സുഫൈജ അബൂബക്കർ
കോളിയടുക്കം : പൊതുസമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിവരാവകാശ പ്രചാരണത്തിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സുഫൈജ അബൂബക്കർ അഭ്യർത്ഥിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും യൂസർഫീ നൽകണമെന്നും സർക്കാറിന്റെ ഉത്തറവാണ് .
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെമനാട് പഞ്ചായത്തിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരത്തി നൂറ്റി എഴുപത്തി ഒൻപത് കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൈമാറാത്തവർക്കും യൂസർഫീ നൽകാത്തവർക്കും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കും എതിരെ പതിനായിരം രൂപ മുതൽ അമ്പത്തിനായിരം രൂപ വരെ പിഴ ച്ചുമത്താൻ സർക്കാർ ഉത്തരവ് ഉള്ളതിനാൽ വ്യാജ പ്രചരണത്തിൽ പൊതുസമൂഹം വഞ്ചിതരാവരുതെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post