'ശശി തരൂർ വിശ്വപൗരൻ'; നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്‍ത

(www.kl14onlinenews.com)
(13-Jan-2023)

'ശശി തരൂർ വിശ്വപൗരൻ'; നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്‍ത
കോഴിക്കോട്: ശശി തരൂർ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.

Post a Comment

Previous Post Next Post