ചെമ്മനാട് ചളിയംകോട് ബൈക്കിൽ ലോറി ഇടിച്ച് മധ്യവയസ്കൻ മരിച്ചു

(www.kl14onlinenews.com)
(13-Jan-2023)

ചെമ്മനാട് ചളിയംകോട്
ബൈക്കിൽ ലോറി ഇടിച്ച് മധ്യവയസ്കൻ മരിച്ചു
കാസർകോട്: ബൈക്കിൽ ലോറി ഇടിച്ച്ചെമ്മനാട് ചളിയംകോട് മധ്യവയസ്കൻ മരിച്ചു. പരവനടുക്കം തലക്ലായി സ്വദേശി മേലത്ത് കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. കാഞ്ഞങ്ങാട്- കാസർകോട് തീരദേശ പാതയിലെ ചെമ്മനാട് ചളിയംകോട് ആണ് അപകടം. ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

വർഷങ്ങളായി വിദേശത്തായിരുന്ന കുഞ്ഞമ്പു നായർ അടുത്ത കാലത്താണ് നാട്ടിൽ സ്തിരതാമസമാക്കിയത്.
ഭാര്യ: ഓമന മകൾ - കീർത്തിഷ , തേജസ് മരുമകൻ ശ്രീനാഥ്

Post a Comment

Previous Post Next Post