ടാറ്റാ ഹോസ്പിറ്റൽ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ

(www.kl14onlinenews.com)
(04-Jan-2023)

ടാറ്റാ ഹോസ്പിറ്റൽ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ
കാസർകോട്: ഉദുമ,
കോവിഡ് കാലഘത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ടാറ്റാ 60 കോടി രൂപ മുടക്കി കാസർകോട്: കാർക്ക് സൗജന്യമായി നൽകിയ ടാറ്റാ കോവിഡ് ആശുപത്രി എന്നെന്നേയ്ക്കുമായി അടച്ചു പൂട്ടിയിരിക്കുകയാണ്.
തുടക്കത്തിൽ 200 ലധികം ജീവനകാരുണ്ടായിരുന്ന ഈ ആശുപത്രിയിൽ പിന്നീട് ഘട്ടം ഘട്ടമായി ഡോക്ടർമാരയും മറ്റു ജീവനകാരെയും മാറ്റുകയായിരുന്നു. അവസാന ഘട്ടത്തിൽ ആവശ്യമായ ഡോക്ടർമാരെയോ നേഴ്സ്മാരെയോ നിയമിക്കാൻ സാധിക്കാതെ അടച്ചു പൂട്ടിയിരിക്കുകയാണ്.
വില പിടിപ്പുള്ള ഉപഹകരണങ്ങൾ മറ്റു ചികിത്സാ സംവിധാനമുള്ള ഈ ഹോസ്പിറ്റൽ ഉടൻ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് ചട്ടഞ്ചാൽ ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തും. പ്രസ്തുത പരിപാടി DCC പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും
KPCC, DCC നേതാക്കൾ പരിപാടിയിൽ സംസാരിക്കുമെന്ന് ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ അറിയിച്ചു.

Post a Comment

Previous Post Next Post