അഹമ്മദ് നിബ്രാസിന്റെ ഇരട്ട എഞ്ചിൻ ഹൈബ്രിഡ് കാർ സതേൺ ഇന്ത്യാ സയൻസ് ഫയറിലേക്ക്

(www.kl14onlinenews.com)
(21-Jan-2023)

അഹമ്മദ് നിബ്രാസിന്റെ ഇരട്ട എഞ്ചിൻ ഹൈബ്രിഡ് കാർ സതേൺ ഇന്ത്യാ സയൻസ് ഫയറിലേക്ക്
ചെർക്കള:
ജിഎച്ച്എസ്എസ് ചെർക്കള സെന്ററിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് നിബ്രാസ് സ്വയം വികസിപ്പിച്ചെടുത്ത ഇരട്ട എഞ്ചിനുള്ള ഹൈബ്രിഡ് കാർ പ്രവർത്തന മാതൃക തൃശ്ശൂർ കലേഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് 26 മുതൽ 31 വരെ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയർ (SISF) മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിബ്രാസിന്റെ കാറിന്റെ മാതൃകയ്ക്ക് 2 എഞ്ചിൻ ഉണ്ട്. ഒന്ന് പെട്രോളിൽ പ്രവർത്തിക്കുന്ന പ്രധാന ഇഞ്ചിനും രണ്ടാമത്തേത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എൻജിനും ആണ്. പെട്രോൾ തീർന്നാലോ പ്രധാനം എൻജിൻ കേടായാലോ രണ്ടാമത്തെ എഞ്ചിൻ ഉപയോഗിക്കാം. ചാർജിങ്ങിനായി സൗരോർജവും വാഹനം ഓടുമ്പോഴുള്ള കൈനെറ്റിക് എനർജിയും പ്രയോജനപ്പെടുത്തുന്നതിനാൽ ചാർജിങ് സ്റ്റേഷനിൽ പോയി സമയം കളയേണ്ടതില്ല.
പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത വാഹനാപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷയ്ക്കായി ഇതിൽ ഒരു സെൻസർ കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്ഒരാളോ മറ്റു വാഹനമോ ഈ കാറിന് ഇടിക്കാൻ ഇടയാകുന്ന സന്ദർഭം ഉണ്ടായാൽ ഈ സെൻസർ പ്രവർത്തിച്ച് വണ്ടിയുടെ എൻജിൻ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും വാഹനം ബ്രേക്ക് ചെയ്യപ്പെടുകയും ചെയ്യും. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഭാവിയുടെ വാഗ്ദാനമാണ് ഈ കുട്ടിശാസ്ത്രജ്ഞൻ.

Post a Comment

Previous Post Next Post