‘എയിംസ് ലഭ്യമാക്കണം’, എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(21-Jan-2023)

‘എയിംസ് ലഭ്യമാക്കണം’, എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു നടന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോൾ കേരളത്തിന്‍റെ പേരുണ്ടായിരുന്നില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post