വാക്സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്കും നിർബന്ധം; പുതിയ കോവിഡ് മാർ​ഗ നിർദ്ദേശവുമായി എയർ ഇന്ത്യ

(www.kl14onlinenews.com)
(27-DEC-2022)

വാക്സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്കും നിർബന്ധം; പുതിയ കോവിഡ് മാർ​ഗ നിർദ്ദേശവുമായി എയർ ഇന്ത്യ
ഡൽഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളിൽ കോവിഡ് വീണ്ടും പടരുന്ന സാ​ഹചര്യത്തിൽ പുതിയ മാർ​ഗ നിർദ്ദേശവുമായി എയർ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം.

യാത്രക്കാർ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം.

നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

Post a Comment

Previous Post Next Post