കർണാടക ഹുബ്ലിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

(www.kl14onlinenews.com)
(27-DEC-2022)

കർണാടക ഹുബ്ലിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു
ഹുബ്ലി:(കർണാടക)
കർണാടകയിലെ ഹാവേരി ഹനഗലിൽ കർണാടക ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ രണ്ടു​ പേർ മരിച്ചു. കാസർകോട്​ തളങ്കര സ്വദേശികളായ നുസ്രത്ത്​ നഗറിൽ മുഹമ്മദ്​ കുഞ്ഞി (65), ഭാര്യ ആയിഷ (62) എന്നിവരാണ്​ മരിച്ചത്​. കാറിലുണ്ടായിരുന്ന മുഹമ്മദ്​ കുഞ്ഞിയുടെ മകൻ സിയാദ്​ (35), ഭാര്യ സജ്​ന (32), മക്കളായ മുഹമ്മദ് (നാല്​)​, ഇസ്സ (രണ്ട്​) എന്നിവർക്ക്​ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സിയാദ്​, സജ്​ന, മുഹമ്മദ്​, ആയിശ എന്നിവരെ ഹുബ്ബള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്​ച ഉച്ചക്ക്​ 1.30ഓടെ ഗദകിലെ ദർഗയിലേക്ക്​ കാറിൽ പുറപ്പെട്ട ആറംഗ സംഘമാണ്​ അപകടത്തിൽപെട്ടത്​. ഹുബ്ബള്ളി- ഹൻഗൽ പാതയിൽ മസക്കട്ടി ​ക്രോസിലാണ്​ അപകടമുണ്ടായത്. എതിർവശത്ത് നിന്ന് വന്ന നോർത്ത്​ വെസ്​റ്റ്​ കർണാടക ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ്​ കുഞ്ഞിയുടെയും ആയിഷയുടെയും മൃതദേഹങ്ങൾ ഹനഗൽ സർക്കാർ ആശുപത്രിയിലേക്ക്​ പോസ്​റ്റ്​മോർട്ടത്തിനായി മാറ്റി. ബന്ധുക്കൾ ഹുബ്ബള്ളിയിലേക്ക്​ തിരിച്ചിട്ടുണ്ട്.

2014ൽ കാസർകോട്​ എം.ജി റോഡിലെ ഫർണിച്ചർ കടയിൽ കുത്തേറ്റ്​ കൊല്ലപ്പെട്ട സൈനുൽ ആബിദി​ന്‍റെ മാതാപിതാക്കളാണ്​ അപകടത്തിൽ മരിച്ച മുഹമ്മദ്​ കുഞ്ഞിയും ആയിശയും. മറ്റു മക്കൾ: അബ്​ദുറഷീദ്​, മസ്​ഊദ്​, ജുനൈദ്​, ജഅ്​ഫർ സാദിഖ്​, സുഹൈൽ, മുസമ്മിൽ, ഇബ്രാഹിം, ഫസലുറഹ്​മാൻ, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുഖുൽസു, ബൽകീസ്​. മരുമക്കൾ: അസീസ്​, മുസ്​തഫ,അഷ്​റഫ്​, ഹാരിസ്​, മൻസൂർ, മിസ്​രിയ്യ

Post a Comment

Previous Post Next Post