ലയണ്‍സ്‌ ക്വസ്റ്റ്‌; അധ്യാപക പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

(www.kl14onlinenews.com)
(12-DEC-2022)

ലയണ്‍സ്‌ ക്വസ്റ്റ്‌; അധ്യാപക പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
കാസര്‍കോട്‌: ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ്‌ ക്വസ്റ്റിന്റെ ഭാഗമായി അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെട്ടുംകുഴി കെ.എസ്‌.അബ്‌ദുല്ല ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ 2 ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മള്‍ട്ടിപപ്പിള്‍ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ കോര്‍ഡിനേറ്റര്‍ പ്രോഫ. വര്‍ഗീസ്‌ വൈദ്യന്‍ പരിശീലന പരിപാടിക്ക്‌ നേതൃത്വം നല്‍കി.
ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം കെ.എസ്‌.അബ്‌ദുല്ല സ്‌കൂള്‍ ചെയര്‍മാന്‍ അബ്‌ദുല്‍ റഹ്‌മാന്‍ അര്‍ഷാദ്‌, അഡ്‌മിനിസ്റ്റേറ്റര്‍ സുരയ്യ പര്‍വീന്‍, പ്രോഫ. വര്‍ഗീസ്‌ വൈദ്യന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ഡിസ്‌ട്രിക്‌ട്‌ ലയണ്‍സ്‌ ക്വസ്റ്റ്‌ കോര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍, അഡിഷനല്‍ ക്യാബിനറ്റ്‌ സെക്രട്ടറി ഫാറൂഖ്‌ കാസ്‌മി, പ്രിന്‍സിപ്പല്‍ അബ്‌ദുല്ല കുഞ്ഞി , വൈസ്‌ പ്രിന്‍സിപ്പല്‍ മൈമൂന, ജലീല്‍ കക്കണ്ടം, അഷ്‌റഫ്‌ ഐവ, ഷിഹാബ്‌ തോരവളപ്പില്‍ പ്രസംഗിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്‌ സ്വാഗതവും ട്രഷറര്‍ എം.എ സിദ്ദീക്‌ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post