തീക്കുഴിച്ചാലിൽ അടിപ്പാത വേണം;പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് നിവേദനം നൽകി

(www.kl14onlinenews.com)
(12-DEC-2022)

തീക്കുഴിച്ചാലിൽ അടിപ്പാത വേണം;പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് നിവേദനം നൽകി
ചെറുവത്തൂർ: പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം തീക്കുഴിച്ചാലിൽ അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് റൺവീർചന്ദിന് നിവേദനം നൽകി.

നൂറ്റാണ്ടുകളായി നടന്നുവരുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ഏച്ചിക്കുളങ്ങര ആറാട്ട് കടന്നുപോകുന്നതിനും പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാഥികളുടെ യാത്രാസൗകര്യം തടസ്സപ്പെടാതിരിക്കാനും തീക്കുഴിച്ചാലിൽ അടിപ്പാത അനിവാര്യമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു.

അടിപ്പാതയുടെ ആവശ്യകത വിശദമാക്കിയുള്ള നിവേദനം ആറാട്ടുവഴി സംരക്ഷണ സമിതി ജനറൽ കൺവീനർ എം.പി.പദ്മനാഭനും കളക്ടർക്ക് സമർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ, ഗ്രാമപ്പഞ്ചായത്തംഗം പി.രേഷ്ണ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പ്രഭാകരൻ, അംഗം സി.ഭരതൻ, ആറാട്ടുവഴി സംരക്ഷണ സമിതി കൺവീനർ ടി.രാജൻ എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post