കണക്കുകൾ പറയുന്നു, ക്രൊയേഷ്യയ്ക്ക് മുന്നിൽ അർജൻ്റീന വിയർക്കേണ്ടി വരും

(www.kl14onlinenews.com)
(12-DEC-2022)

കണക്കുകൾ പറയുന്നു, ക്രൊയേഷ്യയ്ക്ക് മുന്നിൽ അർജൻ്റീന വിയർക്കേണ്ടി വരും

ദോഹ :
ബുധനാഴ്ച പുലർച്ചെ 12.30ന് ലോകകപ്പ് സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയെ നേരിടും. ഖത്തർ സമയം 2200 ഡിസംബർ 13 ചൊവ്വാഴ്ച 7:00 മണിക്ക് ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് കളി നടക്കുന്നത്. 88,966 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേർ ടെലിവിഷനിലൂടെയും ആസ്വദിക്കും.

2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോട് തോറ്റ ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിഫൈനലിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ലോകകപ്പിലെ ക്രൊയേഷ്യയുടെ ചരിത്രത്തിൽ ഇതുവരെ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട നാലു മത്സരങ്ങളിലും അവർ തന്നെയാണ് വിജയിച്ചതും. പെനാൽറ്റി ഷൂട്ടൗട്ടിൽ മികച്ച റെക്കോർഡാണ് ക്രൊയേഷ്യയയ്ക്കുള്ളത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ 117-ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ചിൻ്റെ സമനില ഗോളായിരുന്നു ലോകകപ്പ് മത്സരത്തിൽ ക്രൊയേഷ്യ അവസാനം നേടിയ ഗോൾ. ആ കളിയിലെ അവരുടെ ആദ്യ പോസ്റ്റ് ഓൺ ടാർഗറ്റ് ഷോട്ട് കൂടിയായിരുന്നു അത്. 2002-ൽ ബ്രസീൽ എത്തിയതു പോലെ തുടർച്ചയായി രണ്ടാം തവണയും ഫൈനലിസ്റ്റുകളാകാനുള്ള ശ്രമത്തിലാണ് ക്രൊയേഷ്യ.

അതേസമയം 2014-ൽ ഫെെനലിൽ ജർമ്മനിയോട് നേരിട്ട തമാൽവിക്കു ശേഷം അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസി തൻ്റെ രണ്ടാമത്തെ ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖ ക്ലബ്ബുകൾ ദേശീയ ടീം എന്നിവയിൽ നിന്നും സ്വന്തമാക്കിയ അദ്ദേഹത്തിൻ്റെ വലിയ മെഡൽ ശേഖരത്തിൽ ഇന്നും ഒഴിഞ്ഞു നിൽക്കുന്നത് ലോകകപ്പ് കിരീടം മാത്രമാണ്.

സൗദി അറേബ്യയോട് തോറ്റാണ് അർജൻ്റീന 2022 ലോകകപ്പ് ടൂർണമെൻ്റ് ആരംഭിച്ചത്. എന്നാൽ അതിനുശേഷം നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രം വഴങ്ങി ആറാം തവണയും അവസാന നാലിൽ ഇടം നേടിയിരിക്കുകയാണ് അർജൻ്റീന. 1978, 1986 ലുമായി രണ്ടുതവണ അർജൻ്റീന കിരീടം നേടിയിട്ടുണ്ട്. മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായി.

1998-ൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജൻ്റീന- ക്രൊയേഷ്യ പോരാട്ടം നടന്നിരുന്നു. ഇതിൽ ഏകപക്ഷിയമായ ഒരു ഗോളിന് അർജൻ്റീന വിജയിച്ചു് ഗ്രൂപ്പിൽ ഒന്നാമതെത്തി. 2018 ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ അതിനു പകരം വീട്ടി. അർജൻ്റീനയെ 3-0 നാണ് ക്രൊയേഷ്യ അന്ന് തോൽപ്പിച്ചത്. പരസ്പരം അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ചുരുക്കത്തിൽ ഇരു ടീമുകൾക്കും ജയം ആവശ്യമെന്നിരിക്കേ വിയർത്തുതന്നെ കളിക്കേണ്ടിവരും. സമ്മർദ്ദം കൂടുതൽ അർജൻ്റീനയ്ക്കായിരിക്കുമെന്ന് മാത്രം.

Post a Comment

Previous Post Next Post