പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

(www.kl14onlinenews.com)
(27-DEC-2022)

പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
മൈസൂർ :
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. കുടുംബത്തോടൊപ്പം ബന്ദിപ്പൂരിൽ നിന്ന് മൈസൂറിലേക്ക് പോവുകയായിരുന്നു പ്രഹ്ലാദ് മോദി.

അപകടസമയത്ത് പ്രഹ്ലാദ് മോദിയും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. നിസാര പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വാഹനം ഡിവൈഡറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. പുറത്ത് വന്ന ചിത്രങ്ങളിൽ വാഹനത്തിന്റെ മുൻഭാഗം സാരമായി തകർന്ന നിലയിലും ടയർ കീറിയ നിലയിലുമാണ്.

ഭാര്യ, മകൻ, മരുമകൾ, ചെറുമകൻ എന്നിവർക്കൊപ്പം ബന്ദിപുരയിലേക്ക് പോകുകയായിരുന്നു പ്രഹ്ലാദ് മോദി. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദാമോദർദാസ് മുൽചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നും ജനിച്ച ആറ് മക്കളിൽ നാലാമനാണ് പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം

Post a Comment

Previous Post Next Post