(www.kl14onlinenews.com)
(08-DEC-2022)
ഖത്തർ ലോകകപ്പ്;
ദോഹ :
ഖത്തർ ലോകകപ്പിന്റെ നോക്ക്ഔട്ട് സ്‌റ്റേജിലെ നിർണായക ദിനമാണ് നാളെ. അവസാന നാല് ടീമുകൾ ആരെന്ന് അറിയാനുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ തുടങ്ങുന്നത് നാളെയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയെയാണ് നേരിടുക. ഇന്ത്യൻ സമയം രാത്രി 8.30ന് എഡുക്കേഷൻ സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.
അന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അര്ജന്റീന നെതർലൻഡ്‌സിനെയും നേരിടും. ബ്രസീലും അർജന്റീന തങ്ങളുടെ മത്സരങ്ങളിൽ ജയിക്കുകയാണെങ്കിൽ എല്ലാവരും കാത്തിരിക്കുന്ന സ്വപ്‌ന പോരാട്ടത്തിനാവും ഖത്തറിൽ അരങ്ങൊരുങ്ങുക. സെമിയിൽ ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുകയാണെങ്കിൽ ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായിരിക്കും ഇത്.
അതേസമയം, ക്വാർട്ടർ മത്സരങ്ങളുടെ രണ്ടാം ദിനമായ ഡിസംബർ 10 ശനിയാഴ്‌ച പോർച്ചുഗലും, ഫ്രാൻസും, ഇംഗ്ലണ്ടും അടക്കമുള്ള ടീമുകൾ കളത്തിലിറങ്ങും. ആദ്യ മത്സരത്തിൽ മൊറോക്കോയെയാണ് ക്രിസ്‌റ്റ്യാനോയുടെ പോർച്ചുഗൽ നേരിടുക. ഇന്ത്യൻ സമയം 8.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും, ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും.
ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം
ഡിസംബര്‍ 09
ബ്രസീല്‍ – ക്രൊയേഷ്യ
ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഡിസംബര്‍ 10
പോര്‍ച്ചുഗല്‍ – മൊറോക്കൊ
ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
അര്‍ജന്റീന – നെതര്‍ലന്‍ഡ്സ്
ഇന്ത്യന്‍ സമയം രാത്രി 12.30 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഡിസംബര്‍ 11
ഇംഗ്ലണ്ട് – ഫ്രാന്‍സ്
ഇന്ത്യന്‍ സമയം രാത്രി 12.30 ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
തത്സമയ സംപ്രേഷണ വിവരങ്ങള്‍
എല്ലാ മത്സരങ്ങളുടേയും തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18 ചാനലില്‍ കാണാന്‍ കഴിയും. ജിയൊ സിനിമ ആപ്ലിക്കേഷനിലാണ് ലൈവ് സ്ട്രീമിങ്.
إرسال تعليق