മഞ്ചേശ്വരത്ത് ഒമ്പതുവയസുകാരിയെ എടുത്തെറിഞ്ഞ പ്രതി കസ്റ്റഡിയില്‍

(www.kl14onlinenews.com)
(17-NOV-2022)

മഞ്ചേശ്വരത്ത് ഒമ്പതുവയസുകാരിയെ എടുത്തെറിഞ്ഞ പ്രതി കസ്റ്റഡിയില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാര്‍ത്ഥിയെ എടുത്തെറിഞ്ഞയാള്‍ കസ്റ്റഡിയില്‍. കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖാണ് കുട്ടിയെ എടുത്തെറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉദ്യാവരയിലെ ഒമ്പതു വയസുകാരിയാണ് അക്രമത്തിന് ഇരയായത്.

കാസര്‍കോട് മഞ്ചേശ്വരം ഉദ്യാവരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഉദ്യാവര ആയിരം ജമാ അത്ത് പള്ളിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമമുണ്ടായത്. നടന്നുവന്ന അബൂബക്കര്‍ കുട്ടിയെ എടുത്ത് എറിയുന്നതും നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൈക്കോ എന്ന ഇരട്ടപ്പേരിലാണ് അബൂബക്കര്‍ സിദ്ദിഖ് അറിയപ്പെടുന്നത്. ഇയാള്‍ നേരത്തെയും മദ്രസ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Post a Comment

Previous Post Next Post