മെസ്സിയോ ക്രിസ്‌റ്റ്യാനോയോ ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹം; വെയ്ൻ റൂണി

(www.kl14onlinenews.com)
(17-NOV-2022)

മെസ്സിയോ ക്രിസ്‌റ്റ്യാനോയോ ലോകകപ്പ് നേടുന്നത് കാണാൻ ആഗ്രഹം; വെയ്ൻ റൂണി
ദോഹ :
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോ ഈ വർഷത്തെ ഫിഫ ലോകകപ്പ് നേടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ വെയ്ൻ റൂണി. ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരായി കണക്കാക്കപ്പെടുന്ന ഇരുവർക്കും ലോകകപ്പ് ഇപ്പോഴും കിട്ടാക്കനിയാണ്.

മെസ്സി കോപ്പയും, ക്രിസ്‌റ്റ്യാനോ യൂറോയും നേടിയിട്ടുണ്ടെങ്കിലും കരിയർ പൂർണമാവാൻ ഇരുവർക്കും ലോകകപ്പ് കിരീടം കൂടി വേണ്ടിവരും. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് റൂണി തന്റെ മനസ് തുറന്നത്. പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുകയെന്നത് മെസ്സിയെ സംബന്ധിച്ച് പതിവാണെന്നും, അതിനാൽ ഈ വർഷം മെസ്സിയോ, റൊണാൾഡോയോ ലോകകപ്പ് നേടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ പറഞ്ഞു.

തങ്ങളുടെ കരിയർ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ഇരുവർക്കും ലോകകപ്പ് നേട്ടം സഹായിക്കുമെന്ന് റൂണി വ്യക്തമാക്കി. ഇംഗ്ലണ്ട് ഫൈനലിൽ എത്തിയില്ലെങ്കിൽ ലോകകപ്പ് നേടാനുള്ള തന്റെ ഇഷ്‌ട ടീം ഏതാണെന്ന ചോദ്യത്തിനും റൂണി ഇരുവരുടെയും പേര് തന്നെയാണ് മറുപടിയായി പറഞ്ഞത്.

Post a Comment

Previous Post Next Post