വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സ‌ംഗം ചെയ്‌തു; മുൻ സഹപാഠിക്കായി തിരച്ചിൽ

(www.kl14onlinenews.com)
(18-NOV-2022)

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സ‌ംഗം ചെയ്‌തു; മുൻ സഹപാഠിക്കായി തിരച്ചിൽ
തൃശൂർ: കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. മുഖ്യപ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാർ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഭർതൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമൽ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണു പരാതി. പിറ്റേന്നു രാവിലെ തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു.

സംഭവത്തിനു പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭർത്താവ് കുന്നംകുളം പൊലീസിനു പരാതി നൽകിയിരുന്നു. യുവതിയെ കണ്ടെത്താൻ രാത്രിമുഴുവൻ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. യുവതിയെ കൊണ്ടുപോയ കാർ പിന്നീട് വഴിമധ്യേ മാറി. ആരോമലിന്റെ സുഹൃത്തായ ഷെറിൻ മറ്റൊരു കാർ തരപ്പെടുത്തി കൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവൻ പാർപ്പിച്ചത്.

ഷെറിൻ ഒട്ടേറെ വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ്. സ്കൂൾ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമൽ. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ആരോമലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post