മാക്കോട് എം സി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(17-NOV-2022)

മാക്കോട് എം സി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
മേൽപറമ്പ : ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പെടുന്ന പതിനഞ്ചിലധികം കുടുംബങ്ങൾ വസിക്കുന്ന മാക്കോട് ഭാഗത്തേക്ക് പരേതനായ ഡോക്ടർ എം സി ഇബ്രാഹിം എന്നവരുടെ നാമധേയത്തിൽ പുതുതായി കോൺഗ്രീറ്റ് ചെയ്ത് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ നിർവഹിച്ചു.
കാലങ്ങളായി നടപ്പാത മാത്രമുണ്ടായിരുന്ന ഒരു പ്രദേശത്തിലെ ജനങ്ങളുടെ യാത്രാ ക്ലേശം മനസ്സിലാക്കി പുരതനായ ഡോ.എം സി ഇബ്രാഹിം എന്നവരുടെ കുടുംബാംഗങ്ങൾ റോഡിനാവശ്യമായ സ്ഥലം നൽകിയതോടപ്പം സൈഫുദീൻ കെ മാക്കോട് കൂടി സ്ഥലം നൽകുക വഴി മൂന്നര മീറ്റർ വീതിയിൽ റോഡ് സജ്ജമാകുകയും പഞ്ചായത്ത് അനുവദിച്ച 4.78 ലക്ഷം രൂപ ചില വഴിച്ച് 3 മീറ്റർ വീതിയിൽ 140 മീറ്റർ നീളമുള്ള റോഡാണ് നിർമ്മാണം പൂർത്തികരിച്ച് നൽകിയത്.
സുഫൈജ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്തംഗം ശ്രീമതി എം സി മറിയംബി വൃദ്ധ വയോജന കേന്ദ്രം സ്ഥാപിക്കാൻ സൗജന്യമായി 3 സെന്റ് ഭൂമി നൽകുന്ന വിവരം യോഗത്തിൽ നിർവ്വഹിച്ചു.
കല്ലട്ര അബ്ദുൽ ഖാദർ, മാഹിൻ ഹാജി കല്ലട്ര, അബ്ദുല്ലക്കുഞ്ഞി കിഴൂർ, സൈഫുദ്ദീൻ കെ. മാക്കോട്, ജാബിർ സുൽത്താൻ, ആയിഷ കെ.എ., ശംസുദ്ദീൻ തെക്കിൽ,അമീർ പാലോത്ത്, കെ.കൃഷ്ണൻ ,രേണുകാ ഭാസ്കരൻ , ടി.ജാനകി , കെ വി വിജയൻ , മാഹിൻ കോച്ചനാട്, സിദ്ധീഖ് മാക്കോട് ,അഫ്സൽ സിസ്ലു , ശരീഫ് സലാല എം ജി എൻ ആർ ജി സെക്ഷൻ ഉദ്യോഗസ്ഥന്മാരായ എ.ഇ. അമൃത അശോകൻ ,ഹനീഫ് ,മാജിദ്, ശ്രീജ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post