പതിമൂന്നാം വട്ടവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി കുമ്പള ഗവ.സ്കൂൾ; അനുമോദിച്ച് കുമ്പള ഫുട്ബോൾ അക്കാദമി

(www.kl14onlinenews.com)
(17-NOV-2022)

പതിമൂന്നാം വട്ടവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി കുമ്പള ഗവ.സ്കൂൾ; അനുമോദിച്ച് കുമ്പള ഫുട്ബോൾ അക്കാദമി
കുമ്പള: കുമ്പള സബ്ജില്ലാ കായികമേളയിൽ പതിമൂന്നാം വട്ടവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിനെയും, മത്സരത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ കുട്ടികളെയും കുമ്പള ഫുട്ബോൾ അക്കാദമി അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കുമ്പള ഫുട്ബോൾ അക്കാദമി ട്രഷറുമായ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ കാർ റാലി ജേതാവുമായ മൂസ ശരീഫ് മൊഗ്രാൽ, കുമ്പള എ എസ് ഐ രതീഷ് മുഖ്യഥിതികളായി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡണ്ടുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം സബൂറ, പഞ്ചായത്ത് അംഗങ്ങളായ മോഹന,രവി രാജ്, വിവേകാനന്ത്, പ്രേമാവതി, കലാ കായിക സാമൂഹ്യ മേഖലകളിലെ പ്രമുഖരായ നാഗേഷ് ദീപക് ,വിനയ ആരിക്കാടി, ഖലീൽ മാസ്റ്റർ, സ്കൂൾ പിടിഎ പ്രസിഡണ്ട് എ കെ ആരിഫ്,കെ വി യൂസഫ് മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, പ്രിൻസിപ്പൾ ദീവാകര,അഞ്ചു ടീച്ചർ രവി മാസ്റ്റർ, ദിനേശൻ മാസ്റ്റർ,അസീസ് കെ എം അഹമ്മദാലി കുമ്പള, പി എം നസീമ, വിനീഷ തുടങ്ങിയവർ സംസാരിച്ചു. ആദരവ് ഏറ്റുവാങ്ങിയ പിടി മാസ്റ്റർ ബാലകൃഷ്ണൻ, ജുബൈർ, മറുപടി പ്രസംഗം നടത്തി ഫുട്ബോൾ അക്കാദമി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ റഹ്മാൻ ആരിക്കാടി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post