സന്ദർശക വിസകാർക്കും ഇനി വാഹനമോടിക്കാം: അനുമതി നൽകി സൗദി അറേബ്യ

(www.kl14onlinenews.com)
(16-NOV-2022)

സന്ദർശക വിസകാർക്കും ഇനി വാഹനമോടിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കും ഇനി വാഹനമോടിക്കാം. ഇതിനായുള്ള താത്ക്കാലിക അനുമതി നൽകിയതായി സൗദി അറേബ്യ അറിയിച്ചു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തി.

നിലവിൽ സൗദിയിൽ താമസ വിസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി രജിസ്റ്റർ ചെയ്ത് സന്ദർശക വിസയിലുള്ളവർക്കും വാഹനമോടിക്കാൻ നൽകാവുന്നതാണെന്ന് പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.

Post a Comment

Previous Post Next Post