ദേശീയ ഏകതാ ദിനത്തിൽ 'യൂണിറ്റി റൺ' സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്

(www.kl14onlinenews.com)
(02-NOV-2022)

ദേശീയ ഏകതാ ദിനത്തിൽ 'യൂണിറ്റി റൺ' സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്
കാസർകോട് : ദേശീയ ഏകതാ ദിനത്തിൽ 'യൂണിറ്റി റൺ' സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. നെഹ്റു യുവ കേന്ദ്ര കാസർഗോഡും എൻഎസ്എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ദേശീയ ഏകതാ ദിനമായി ഇന്ത്യയിലുടനീളം ആചരിക്കുന്നത്. ഭാരതത്തിൻറെ പുനഃസംഘടനയ്ക്ക് മുഖ്യ പങ്കുവഹിച്ച സർക്കാർ ഓർമിച്ചുകൊണ്ട് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം മുതൽ സിവിൽ സ്റ്റേഷൻ വരെയാണ് 'യൂണിറ്റി റൺ' നടന്നത് പ്രോഗ്രാം ഓഫീസറായ ഡോ. ആശാലത സി കെ, ആസിഫാൽ ഇക്ബാൽ കാക്കശ്ശേരി വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈശാഖ് എ, മേഘ, പ്രസാദ് ബി, വൈഷ്ണവി വി, കിരൺകുമാർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post