ഖത്തർ ലോകകപ്പ് ; പന്തുരുളാൻ ഇനി മൂന്നു നാൾ കൂടി, നവംബർ 22ലെ കളിയും കാഴ്ചയും ഇങ്ങനെ

(www.kl14onlinenews.com)
(17-NOV-2022)

ഖത്തർ ലോകകപ്പ് ;
പന്തുരുളാൻ ഇനി മൂന്നു നാൾ കൂടി, നവംബർ 22ലെ കളിയും കാഴ്ചയും ഇങ്ങനെ
ദോഹ: ഖത്തറില്‍ ലോകകപ്പിന് വേണ്ടി പന്തുരുളാന്‍ ഇനി മൂന്നു നാള്‍ കൂടി മാത്രം.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഈ മാസം 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകളിലെ താരങ്ങള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഖത്തറിലെത്തുന്നത്.

മോ​സ്​​റ്റ്​ കോ​മ്പാ​ക്ട്' ലോ​ക​ക​പ്പ്​ എ​ന്നാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ വി​ളി​പ്പേ​ര്. ഒ​രു​ദി​വ​സം ഒ​ന്നി​ലേ​റെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ കാ​ണി​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന ആ​ദ്യ ലോ​ക​ക​പ്പ്​ മേ​ള​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മു​ൻ​കാ​ല ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഒ​രു സ്​​റ്റേ​ഡി​യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ലം 500 കി​ലോ​മീ​റ്റ​റി​ന്​ മു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ൽ ഖ​ത്ത​റി​ൽ 75 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​ണ്​ എ​ട്ട്​ ക​ളി​മു​റ്റ​ങ്ങ​ളും ഖ​ത്ത​ർ ഒ​രു​ക്കി​യ​ത്.
20ന്​ ​ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​ന്​ പ​ന്തു​രു​ളു​േ​മ്പാ​ൾ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്​ പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ഒ​രു നാ​ടും ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ന്ന വി​ശ്വ​മേ​ള​ക്ക്. ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നെ ഒ​രു ന​ഗ​ര​ത്തി​ലൊ​തു​ങ്ങു​ന്ന കാ​ർ​ണി​വ​ലാ​യാ​ണ്​ ഖ​ത്ത​ർ മാ​റ്റു​ന്ന​ത്.

ക​ളി​ക്കാ​ഴ്​​ച​ക​ൾ​ക്കു പു​റ​മെ, സ്​​റ്റേ​ഡി​യം പ​രി​സ​ര​ങ്ങ​ളി​ലും ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഫാ​ൻ സോ​ണു​ക​ളി​ലു​മാ​യി ഒ​രു​ക്കു​ന്ന​ത്​ നി​ര​വ​ധി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്. അ​പ്പോ​ൾ, നാ​ലു മ​ത്സ​ര​ങ്ങ​ളു​ള്ള ഒ​രു ദി​നം ക​ളി ക​ണാ​ൻ പു​റ​പ്പെ​ടു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ എ​ന്തെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഒ​രു​ദി​ന​ത്തി​ലെ ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ്​ ആ​ഘോ​ഷ​ത്തെ പ​രി​ച​യ​പ്പെ​ടാം.

ന​വം​ബ​ർ 22ലെ ​ക​ളി​യും കാ​ഴ്ച​ക​ളും എ​ങ്ങ​നെ​യാ​വാം...
അ​ർ​ജ​ൻ​റീ​ന x സൗ​ദി അ​റേ​ബ്യ: ഉച്ച ഒന്ന് , ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ം
 8.00am - 10.30am
ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക്​ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ന്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ കാ​ണി​ക്ക്​ രാ​വി​ലെ​ത​ന്നെ പു​റ​പ്പെ​ടാം. എ​ട്ടു​മു​ത​ൽ 10.30 വ​രെ ഖ​ത്ത​റി​ന്റെ പ​ര​മ്പ​രാ​ഗ​ത തെ​രു​വാ​യ സൂ​ഖ്​ വാ​ഖി​ഫ്​ സ​ന്ദ​ർ​ശി​ക്കാം. ഒ​രു സ​ന്ദ​ർ​ശ​ന​വു​മാ​വും, ഒ​പ്പം പ്രാ​ത​ലും.

11.00am -4.00pm

സൂ​ഖി​ലെ ക​റ​ക്കം ക​ഴി​ഞ്ഞ്​ നേ​രെ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്. കി​ക്കോ​ഫ്​ വി​സി​ലി​ന്​ മൂ​ന്ന്​ മ​ണി​ക്കൂ​ർ മു​മ്പു​ത​ന്നെ സ്​​റ്റേ​ഡി​യം ഗേ​റ്റു​ക​ൾ ആ​രാ​ധ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കും.​ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ​പ്ര​വേ​ശി​ച്ച്​ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​മു​ള്ള മ​ത്സ​രം കാ​ണാം. 90 മി​നി​റ്റ്​ ക​ളി ക​ഴി​യു​േ​മ്പാ​ഴേ​ക്കും മൂ​ന്നു​മ​ണി. തി​ര​ക്കു​ക​ളി​ല്ലാ​തെ സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ നീ​ങ്ങാം.

4.30pm - 10.00pm

ലു​സൈ​ലി​ൽ​ത​ന്നെ തു​ട​രു​ന്ന​വ​ർ​ക്ക്​ സൗ​ത്ത്​ പ്രൊ​മ​നേ​ഡി​ലെ ഹ​യ്യാ ഫാ​ൻ സോ​ൺ സ​ന്ദ​ർ​ശി​ക്കാം. നാ​ലു​മ​ണി​ക്ക്​ സ്​​റ്റേ​ഡി​യം എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഡെ​ന്മാ​ർ​ക്ക്​-​പോ​ള​ണ്ട്​ മ​ത്സ​രം ഫാ​ൻ​സോ​ണി​ലി​രു​ന്ന്​​ത​ന്നെ കാ​ണാം. ശേ​ഷം, ഏ​ഴി​ന്​ സ്​​റ്റേ​ഡി​യം 974 വേ​ദി​യാ​വു​ന്ന മെ​ക്​​സി​കോ-​പോ​ള​ണ്ട്​ മ​ത്സ​ര​വും ഫാ​ൻ സോ​ണി​ൽ കാ​ണാം.

10.30pm -12.00am

ലു​സൈ​ലി​ൽ​നി​ന്ന് നേ​രെ അ​ൽ ബി​ദ്ദ പാ​ർ​ക്കി​ലെ ഫി​ഫ ഫാ​ൻ സോ​ണി​ലേ​ക്ക്. രാ​ത്രി 10ന്​ ​അ​ൽ ജ​നൂ​ബി​ൽ ന​ട​ക്കു​ന്ന ഫ്രാ​ൻ​സ്​-​ആ​സ്​​ട്രേ​ലി​യ പോ​രാ​ട്ടം ഫി​ഫ ഫാ​ൻ​സോ​ണി​ലെ ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ​ത​ന്നെ കാ​ണാം.

ഡെ​ന്മാ​ർ​ക്ക് - തു​നീ​ഷ്യ: വൈകുന്നേരം നാല്, എജുക്കേഷൻ സിറ്റി
സ്​റ്റേഡിയം.

9.00am - 12.00pm

രാ​വി​ലെ​ത​ന്നെ ക​താ​റ സാം​സ്​​കാ​രി​ക കേ​ന്ദ്ര​ത്തി​ലെ സ​ന്ദ​ർ​ശ​ന​മാ​വാം. പ്രാ​ത​ലി​നും, ദോ​വ്​ ഫെ​സ്​​റ്റി​നും സാ​ക്ഷി​യാ​യി മാ​ച്ച്​ വേ​ദി​യാ​യ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലേ​ക്ക്.

2.00pm -7.00pm

വൈ​കീ​ട്ട് നാ​ലി​നാ​ണ്​ ക​ളി​യെ​ങ്കി​ലും നേ​ര​ത്തെ സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാം. മെ​േ​ട്രാ വ​ഴി സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. ക​ളി​യും ക​ഴി​ഞ്ഞ്​ അ​ടു​ത്ത ആ​ഘോ​ഷ വേ​ദി​യി​ലേ​ക്ക്.

7.30pm -10.00pm

ലു​സൈ​ലി​ലെ​ത്തി ബൊ​ളെ​വാ​ഡി​ന്റെ സൗ​ന്ദ​ര്യ​വും ആ​ഘോ​ഷ​വും ആ​സ്വ​ദി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്​ പി​ന്നെ. ഭ​ക്ഷ്യ ഔ​ട്​​ല​റ്റു​ക​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ്​ ബൊ​ളെ​വാ​ഡി​ൽ ത​യാ​റാ​ക്കു​ന്ന​ത്. എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ​നി​ന്ന് മെ​ട്രോ വ​ഴി​ത​ന്നെ ലു​സൈ​ലി​ലെ​ത്താം.

10.30pm - 12.00am

ലു​സൈ​ലി​ൽ​നി​ന്ന് ​​കോ​ർ​ണി​ഷി​ലേ​ക്ക്. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ, സാം​സ്​​കാ​രി​ക വി​രു​ന്നു​ക​ളാ​ണ്​ ആ​റ്​ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​ർ​ണി​ഷ്​ പാ​തി​യി​ൽ കാ​ണി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.  

മെ​ക്​​സി​കോ - പോ​ള​ണ്ട്​: രാ​ത്രി ഏ​ഴ്, സ്​​റ്റേ​ഡി​യം 974
9.00am -11.30am

രാ​ത്രി​യി​ലെ മാ​ച്ച്​ ടി​ക്ക​റ്റു​ള്ള കാ​ണി​ക​ൾ​ക്ക്​ രാ​വി​ലെ​ത​ന്നെ അ​ൽ വ​ക്​​റ​യി​ലെ സൂ​ഖി​ലേ​ക്ക്​ പു​റ​പ്പെ​ടാം. പ​ര​മ്പ​രാ​ഗ​ത വൈ​വി​ധ്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ച സൂ​ഖി​ലെ കാ​ഴ്​​ച​ക​ൾ​ക്കൊ​പ്പം പ്രാ​ത​ൽ​കൂ​ടി ഇ​വി​ടെ​യാ​ക്കി മാ​ച്ച്​ ഡേ ​സ​ന്ദ​ർ​ശ​നം തു​ട​ങ്ങാം.

1.00pm -4.00pm

റ​സ്​ ബു ​ഫ​ന്താ​സി​ലെ സം​ഗീ​ത വി​രു​​ന്നി​ലേ​ക്കു​ള്ള യാ​ത്ര. അ​ർ​കാ​ഡി​യ മ്യു​സി​ക്​ ഫെ​സ്​​റ്റി​വ​ൽ കാ​ണി​ക​ൾ​ക്ക്​ മി​ക​ച്ചൊ​രു സം​ഗീ​ത വി​രു​ന്നാ​വും ലോ​ക​ക​പ്പ്​ വേ​ള​യി​ൽ ഒ​രു​ക്കു​ന്ന​ത്. അ​തും ക​ഴി​ഞ്ഞ്​ നേ​രെ മ​ത്സ​ര​വേ​ദി​യാ​യ സ്​​റ്റേ​ഡി​യം 974ലേ​ക്ക്.

5.00pm -10.00pm

രാ​ത്രി ഏ​ഴി​നാ​ണ്​ ക​ളി. എ​ങ്കി​ലും നേ​ര​ത്തെ​ത​ന്നെ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി ഇ​രി​പ്പി​ടം ഉ​റ​പ്പി​ക്കാം. ഒ​മ്പ​ത്​ മ​ണി​യോ​ടെ അ​വ​സാ​നി​ക്കു​ന്ന ക​ളി​യും ക​ഴി​ഞ്ഞ് 10 മ​ണി​യോ​ടെ ല​ക്ഷ്യ​ത്തി​ലേ​ക്ക്.

11.00pm - 1.00am

റാ​സ്​ ബു ​അ​ബൂ​ദി​ലെ ക​ളി​യും ക​ഴി​ഞ്ഞ്​ അ​ൽ വ​ക്​​റ​യി​െ​ല​ത്തി സം​ഗീ​ത പ​രി​പാ​ടി​യി​േ​ല​ക്ക്. എം.​ഡി.​എ​ൽ ബീ​സ്​​റ്റി​ന്റെ അ​റാ​വി​യ എ​ന്ന ലൈ​വ്​ ഷോ​ക്കാ​ണ്​ വ​ക്​​റ വേ​ദി​യാ​വു​ന്ന​ത്. 

ഫ്രാ​ൻ​സ്​ - ആ​സ്​​ട്രേ​ലി​യ: രാത്രി 10.00ന്​, അൽ ജനൂബ്​ സ്​റ്റേഡിയം
8.00am - 2.00pm

​റാ​സ്​ ബു ​അ​ബൂ​ദി​ലൂ​ടെ​ത​ന്നെ ദി​വ​സം തു​ട​ങ്ങാം. വി​ശാ​ല​മാ​യ ബീ​ച്ചി​ലെ​ത്തി ആ​സ്വ​ദി​ച്ച​വാം രാ​ത്രി​യി​ലെ മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്കം.

3.00pm - 4.30pm

ആ​സ്​​പ​യ​ർ സോ​ണി​ലേ​ക്കാ​വാം പി​ന്നീ​ടു​ള്ള യാ​ത്ര. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​​സ്​ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ മ്യു​സി​യം സ​ന്ദ​ർ​ശി​ച്ച്​ ​കാ​യി​ക ച​രി​ത്ര​ത്തി​ലൂ​ടെ​യും ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ഒ​രു യാ​ത്ര.

5.00pm - 7.00pm

ആ​സ്​​പ​യ​ർ സോ​ണി​ലെ ആ​സ്​​പ​യ​ർ പ​വി​ലി​യ​നും കാ​ണി​ക​ൾ​ക്ക്​ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സ​മ​യ​മു​ണ്ട്.

8.00am - 1.00am

ആ​സ്​​പ​യ​റി​ലെ സ​ന്ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ്​ നേ​രെ മ​ത്സ​ര​വേ​ദി​യാ​യ അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്. രാ​ത്രി 10നാ​ണ്​ മ​ത്സ​ര​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്. മെ​ട്രോ വ​ഴി ത​ന്നെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ ക​ഴി​യും.

ഫുട്‌ബോള്‍ മാമാങ്കം എങ്ങനെ ഇന്ത്യയില്‍ കാണാമെന്ന ആരാധകരുടെ ആശങ്കകള്‍ക്ക് പരിഹാരമായി
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത്.

സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച് ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പു വഴിയും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനാകും. ഫുട്‌ബോള്‍ കമന്ററി മലയാളത്തിലും ഉണ്ടായിരിക്കും. 

മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളിലും മത്സര വിവരണം ഉണ്ടായിരിക്കും. നിലവില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ കാണാനാകുന്നതാണ്

Post a Comment

Previous Post Next Post