മിൽമ പാലിന് ആറു രൂപ വർദ്ധിക്കും: അനുമതി നൽകി മന്ത്രിസഭാ യോഗം

(www.kl14onlinenews.com)
(23-NOV-2022)

മിൽമ പാലിന് ആറു രൂപ വർദ്ധിക്കും: അനുമതി നൽകി മന്ത്രിസഭാ യോഗം
തിരുവനന്തപുരം :
സംസ്ഥാനത്ത് മില്‍മ പാല്‍ (Milma milk) വില കൂടും. ലിറ്ററിന് ആറ് രൂപ കൂട്ടാനാണ് മന്ത്രിസഭയുടെ അനുമതി. ഡിസംബര്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. കര്‍ഷകര്‍ക്ക് ലിറ്ററിന് 5 രൂപ കൂടുതലായി കിട്ടും.

വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാര്‍ജ് ആയി മില്‍മയില്‍ എത്തും. അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും എല്ലായ്‌പ്പോഴും നേട്ടം മില്‍മയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്നും ക്ഷീരകര്‍ഷര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്. ഇതേ പാല്‍ മില്‍മ വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 50 രൂപയ്ക്ക്. 13 രൂപയോളം അന്തരം.

പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർദ്ധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വിലകൂട്ടാൻ സർക്കാർ മിൽമയ്ക്ക് അനുമതി നൽകിയത്.

Post a Comment

Previous Post Next Post