'ഗവര്‍ണര്‍ക്ക് ജുഡീഷ്യറിക്ക് മേലെയാണെന്ന ഭാവം'; ആഞ്ഞടിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(02-NOV-2022)

'ഗവര്‍ണര്‍ക്ക് ജുഡീഷ്യറിക്ക് മേലെയാണെന്ന ഭാവം'; ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് ജുഡീഷ്യറിക്ക് മേലെയാണെന്ന ഭാവമാണ്. നിയമനിര്‍മ്മാണ സഭയ്ക്കാണ് പരമാധികാരം. ബില്ലില്‍ ഒപ്പിടില്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ ഒരിക്കല്‍ കൂടി പാസാക്കിയാല്‍ ബില്ല് ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാന്‍ മന്ത്രിസഭയുണ്ട്. കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷമാണ് ഗവര്‍ണര്‍ ഒരുക്കുന്നത്. സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാമെന്ന് കരുതുന്നെങ്കില്‍ മനസ്സില്‍ ഇരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവിയില്‍ സവിശേഷ അധികാരമില്ല. സര്‍വാധികാരവും തന്നിലെന്ന് ആരെങ്കിലും വിചാരിച്ചാല്‍ വക വെച്ച് കൊടുക്കില്ല. സര്‍വകലാശാലകളെ കാവി പൂശാനാണ് ശ്രമം നടക്കുന്നത്. യൂണിവേഴ്‌സിറ്റി നിയമപ്രകാരമെ ഗവര്‍ണര്‍ക്ക് നടപടിയെടുക്കാന്‍ കഴിയൂ. സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post