ആലൂർ എംജിഎൽസി പൂട്ടിയ നടപടി; സമരം ശക്തമാക്കി സ്കൂൾ സംരക്ഷണ സമിതി,പകലന്തി സമരത്തിന് തുടക്കമായി

(www.kl14onlinenews.com)
(02-NOV-2022)

ആലൂർ എംജിഎൽസി പൂട്ടിയ നടപടി;
സമരം ശക്തമാക്കി സ്കൂൾ സംരക്ഷണ സമിതി,പകലന്തി സമരത്തിന് തുടക്കമായി
ബോവിക്കാനം:ആലൂർ എംജിഎൽസി പൂട്ടിയ നടപടി പിൻവലിക്കുക, ആലൂർ എം. ജി.എൽ . സി യെ എൽ.പി യായി ഉയർത്തുക എന്നവശ്യമായി ബോവിക്കാനം ടൗണിൽ പകലന്തി സമരം തുടങ്ങി.
അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു , കൺവീനർ സ്വാഗതം പറഞ്ഞു,
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സാമൂഹ പ്രവർത്തകരായ
അശോകൻ മാഷ്,മൻസൂർ ,അബ്ദുൽ ഖാദർ കോളോട്ട്, ബി.കെ ഹംസ, പഞ്ചായത്ത് അംഗങ്ങളായ റൈസ റാഷിദ്,രമേശൻ മുതലപ്പാറ,അബ്ബാസ് കോളച്ചപ്, സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളായ ഇസ്മായിൽ ആലൂർ, എ.ടി അബു , ടി.എ.ഹനീഫ,എം.എ.ഇസ്മായിൽ, സാലി
വിവിധ രാഷ്ട്രീയ, സമൂഹിക, രാഷ്ട്രീയ, സംഘടന നേതാക്കൾ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

Post a Comment

Previous Post Next Post