മലപ്പുറത്ത് അമ്മയെയും രണ്ട് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി

(www.kl14onlinenews.com)
(03-NOV-2022)

മലപ്പുറത്ത് അമ്മയെയും രണ്ട് മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം കോട്ടക്കലില്‍ അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു സഫ്‌വയെ കണ്ടെത്തിയത്. നാലും ഒന്നും വയസ്സുകാരായ മക്കളെ കൊലപ്പെടുത്തി സഫ്‌വ ജീവനൊടുക്കിയെന്നാണ് സംശയം.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 26കാരിയായ സഫ്‌വയും മക്കളും മരിച്ചതായി ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സംഭവ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post