ബോവിക്കാനത്ത് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് റീ ചാർജ് സ്റ്റേഷൻ സ്ഥാപ്പിച്ചു

(www.kl14onlinenews.com)
(04-NOV-2022)

ബോവിക്കാനത്ത് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് റീ ചാർജ് സ്റ്റേഷൻ സ്ഥാപ്പിച്ചു
മുളിയാർ: (ബോവിക്കാനം)
Kseb കാസർകോട് ജില്ലയിൽ ഇലക്ട്രിക് വാഹങ്ങൾ റീ ചാർജിങ് സ്റ്റേഷൻ സ്ഥാപ്പിച്ചു തുടങ്ങി.*
കാസർകോട് ജില്ലയിൽ 37 സ്ഥലത്താണ് Kseb റീ ചാർജിങ് സ്റ്റേഷൻ സ്ഥാപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബോവിക്കാനത്ത് മുളിയാർ പോസ്റ്റ്‌ ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസം റീ ചാർജ് സ്റ്റേഷൻ സ്ഥാപ്പിച്ചു.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് റീ ചാർജിങ് സ്റ്റേഷൻ സ്ഥാപ്പിക്കണമെന്നും മുളിയാർ ഉൾപ്പെടെയുള്ള കാസർകോട് ജില്ലയിലെ എല്ലാ പ്രധാന പാതയിലും റീ ചാർജ് സ്റ്റേഷൻ സ്ഥാപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതു പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ ജനറൽ സെക്രട്ടറിയുമായ ആലൂർ ടി എ മഹ് മൂദ് ഹാജി കേരള വൈദുവതി മന്ത്രിക്കും
Kseb ബോർഡിനും നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിനുള്ള മറുപടിയിൽ
കാഞങ്ങാട് സബ് സ്റ്റേഷൻ പരിസരത്ത് ഫാസ്റ്റ് ചാർജ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും
അടുത്ത മാസം അവസാനത്തോടെ സ്റ്റേഷന്റെ ജോലി പൂർത്തീകരിക്കുമെന്നും
അറിയിക്കുകയുണ്ടായി.
*കേരളത്തിൽ ആകെ 1140 പോൾ മൗണ്ടഡ് ഇലക്ട്രിക് ചാർജ്ജിങ് പോയിന്റ് സ്ഥാപ്പിക്കുന്നു. അതിന്റെ ഭാഗമായി കാസർകോട്ജില്ലയിൽ 37 ചാർജ്ജിങ് പോയിന്റ് സ്ഥാപ്പിക്കുമെന്നും
Kseb റിന്യൂവബ്ൾ എനർജി & എനർജി സേവിങ് എഞ്ചിനീയർ ആലൂർ ടി എ മഹ് മൂദ് ഹാജിയെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post