ഇന്ത്യയെ സിംബാബ്‌വേ അട്ടിമറിച്ചാല്‍ സിംബാബ്‌വേക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്താനി നടി: ട്രോള്‍ മഴ

(www.kl14onlinenews.com)
(04-NOV-2022)

ഇന്ത്യയെ സിംബാബ്‌വേ അട്ടിമറിച്ചാല്‍ സിംബാബ്‌വേക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്താനി നടി: ട്രോള്‍ മഴ
ടി20 ലോകകപ്പിലെ (T20 World Cup) പാകിസ്താന്‍ (Pakistan) ടീമിന്റെ സാധ്യതകള്‍ മങ്ങിയ നിലയിലാണ്. സെമി ഫൈനലില്‍ എത്തിപ്പെടാന്‍ പാക് ടീം പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഇതിനിടെ ട്വീറ്റുമായി രംഗത്തെത്തി ട്രോളുകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്താന്‍ നടിയായ സെഹാര്‍ ഷിന്‍വാരി (Sehar Shinwari).

ഇന്ത്യ-സിംബാബ്‌വേ മത്സരത്തെ കുറിച്ചായിരുന്നു സെഹാറിന്റെ ട്വീറ്റ്. അടുത്ത മത്സരത്തില്‍ സിംബാബ്‌വേ ഇന്ത്യന്‍ ടീമിനെ അത്ഭുതകരമായി പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വേക്കാരനായ യുവാവിനെ താന്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നായിരുന്നു സെഹാര്‍ ഷിന്‍വാരിയുടെ ട്വീറ്റ്. ഇതോടെ ട്വീറ്റിനെ പരിഹസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി.

ഇത്തരം തീരുമാനങ്ങള്‍ എടുത്താല്‍ വിവാഹമേ നടക്കില്ലല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്. നിങ്ങളെ വിവാഹം കഴിക്കാന്‍ അതിന് ഏതെങ്കിലും സിംബാബ്‌വേക്കാരന്‍ തയ്യാറാകുമോ എന്ന് പരിഹസിച്ചവരുമുണ്ട്. എല്ലാ മത്സരങ്ങളിലും പരാജയപ്പെടുന്ന നിങ്ങളെ എന്തിന് സിംബാബ്‌വേക്കാരന്‍ വിവാഹം കഴിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. നടക്കുന്ന കാര്യം പറയൂ മാഡം എന്ന കമന്റുകളും നിരവധിയാണ്.

ഇന്ത്യയെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി തവണ ട്വീറ്റുകള്‍ ചെയ്തിട്ടുള്ളയാളാണ് സെഹാര്‍ ഷിന്‍വാരി. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുമ്പും സെഹാര്‍ സമാനമായ ട്വീറ്റ് ചെയ്തിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ചാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്നായിരുന്നു സെഹാറിന്റെ പ്രഖ്യാപനം. ഈ ട്വീറ്റ് കുത്തിപ്പൊക്കിയും പ്രതികരണങ്ങള്‍ എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post