കെ എം ഷാജിക്ക് തിരിച്ചPടി; പണം തിരികെ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി

(www.kl14onlinenews.com)
(04-NOV-2022)

കെ എം ഷാജിക്ക് തിരിച്ചPടി; പണം തിരികെ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി
കോഴിക്കോട്: വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നൽകിയ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ എം ഷാജിയുടെ വാദം.

കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ എം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post