വിലക്കയറ്റം; വിപണിയില്‍ സര്‍ക്കാര്‍ നോക്കുകുത്തികളാകരുത്- പി.ഡി.പി

(www.kl14onlinenews.com)
(05-NOV-2022)

വിലക്കയറ്റം; വിപണിയില്‍ സര്‍ക്കാര്‍
നോക്കുകുത്തികളാകരുത്- പി.ഡി.പി
കാസര്‍കോട്: അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് വിപണിയില്‍ ഇടപെടാതെ സര്‍ക്കാരുകള്‍ നോക്കുകുത്തികളാവുകയാണെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് എസ്.എം. ബഷീര്‍ അഹ്മദ് പറഞ്ഞു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുക, സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുക എന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്‍റ് പരിസരത്ത് നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്കും, പെട്രോള്‍, ഡീസല്‍, പാചകവാതകം മുതലായവയ്ക്കുണ്ടായ വിലവര്‍ദ്ധനവ് മൂലം സാധാരണക്കാരുടെ ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായും സര്‍ക്കാരുകള്‍ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ട്രഷറര്‍ ഷാഫി ഹാജി അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.പി. മുഹമ്മദ് ഉപ്പള, ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം, കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് ഖാലിദ് ബാഷ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് ഇബ്രാഹിം ത്വാഖ, എം.എ. കളത്തൂര്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി ബഷീര്‍ ചെറൂണി, പി.യു. അബ്ദുറഹ്മാന്‍ തളങ്കര, ഖലീല്‍ കൊടിയമ്മ, ഇബ്രാഹിം ഹിദായത്ത് നഗര്‍, മുന്‍ പഞ്ചായത്ത് അംഗം റഫീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും, സിദ്ദീഖ് മഞ്ചത്തടുക്ക നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post