ബൈക്ക് യാത്രക്കിടയില്‍ യുവാക്കളുടെ സോപ്പ് തേച്ച് കുളി: വൈറല്‍; കേസ്

(www.kl14onlinenews.com)
(05-NOV-2022)

ബൈക്ക് യാത്രക്കിടയില്‍ യുവാക്കളുടെ സോപ്പ് തേച്ച് കുളി: വൈറല്‍; കേസ്
കൊല്ലം :(kollam) ശാസ്താംകോട്ടയിലെ തിരക്കേറിയ ഭരണിക്കാവ് റോഡില്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പോലീസിന്റെ (police) പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. കനത്ത മഴ പെയ്തതോടെ യുവാക്കള്‍ക്ക് കുളിക്കാനൊരു മോഹം തോന്നി. കടയില്‍ നിന്നും സോപ്പ് വാങ്ങി ഷര്‍ട്ട് ഊരി ബൈക്കോടിച്ചങ്ങ് കുളിച്ചു. വൈറലാകാന്‍ സുഹൃത്തുക്കളെ കൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലും ഇട്ടു. വീഡിയോ ശ്രദ്ധയില്‍പെട്ട ശാസ്താംകോട്ട പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് കേസുമെടുത്തു.

അപകടകരമായി വാഹനം ഓടിച്ചതിന് പിഴ ഈടാക്കുകയും ശാസിച്ച് വിടുകയും ചെയ്തു. ബൈക്കിലിരുന്നു കുളിച്ചതെന്തിനെന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് യുവാക്കള്‍ നല്‍കിയ മറുപടി രസകരമായിരുന്നു. ''വൈകിട്ട് കളി കഴിഞ്ഞു മടങ്ങുകയായിരുന്നു. അപ്പോള്‍ നല്ല മഴ. വീട്ടില്‍ ചെന്ന് കുളിക്കേണ്ട സമയം ലാഭിക്കാമല്ലോ എന്നുകരുതിയാണ് ചെയ്തത്''. ഏതായാലും പോലീസ് പൊക്കിയ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോ

Post a Comment

Previous Post Next Post