സുൽത്താൻ ഗ്രൂപ്പ് മുള്ളേരിയ ലയൺസ് ക്ലബ്ബുമായി ചേർന്ന് രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

(www.kl14onlinenews.com)
(27-NOV-2022)

സുൽത്താൻ ഗ്രൂപ്പ് മുള്ളേരിയ ലയൺസ് ക്ലബ്ബുമായി ചേർന്ന് രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ബദിയടുക്ക: കുട്ടികളെ ലഹരിയുടെ ചതിക്കുഴിയിൽ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കുവാൻ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനു വേണ്ടി സുൽത്താൻ ഡയമണ്ട് & ഗോൾഡ് വിവിധ സ്കൂളുകളിലെ രക്ഷിതാക്കൾക്ക് വേണ്ടി നടത്തപ്പെടുന്ന 'ഡീയർ പേരന്റ് ' ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ബദിയടുക്ക നവജീവൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു.
എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
നർക്കോട്ടിക് സെൽ ഡി വൈ എസ് പി മാത്യു പി എം മുഖ്യാതിഥി ആയിരുന്നു.
സുൽത്താൻ ഗ്രൂപ്പ് എം ഡി. ഡോ. അബ്ദുൾ റഹൂഫ്, ജി എം. ഉണ്ണിത്താൻ, ബദിയടുക്ക എസ് ഐ, കെ പി വിനോദ് കുമാർ, ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് കെ ജെ വീനോ, ഹെഡ് മിസ്ട്രസ് പി മിനി,
സ്റ്റാഫ്‌ സെക്രട്ടറി കാർത്തിക എന്നിവർ സംസാരിച്ചു.
ജെ സി ഐ ഇന്റർനാഷണൽ ട്രൈനർ വി വേണുഗോപാൽ വിഷയം അവതരിപ്പിച്ചു

Caption :
സുൽത്താൻ ഗ്രൂപ്പ് മുള്ളേരിയ ലയൺസ് ക്ലബ്ബുമായി ചേർന്ന് ബദിയടുക്ക നവജീവൻ സ്കൂളിൽ വെച്ചു നടത്തിയ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ് എൻ എ നെല്ലിക്കുന്ന് എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post