ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സ്‌തനാര്‍ബുദ നിര്‍ണ്ണയക്യമ്പും ബോധവത്‌കരണവും സംഘടിപ്പിച്ചു

(www.kl14onlinenews.com)
(11-NOV-2022)

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സ്‌തനാര്‍ബുദ നിര്‍ണ്ണയക്യമ്പും
ബോധവത്‌കരണവും സംഘടിപ്പിച്ചു
കാസര്‍കോട്‌: ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌തനാര്‍ബുദ നിര്‍ണ്ണയ ക്യമ്പും
ബോധവത്‌കരണവും സംഘടിപ്പിച്ചു. കാസര്‍കോട്‌ നഗര സഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭാ വൈസ്‌ ചെയര്‍ പേഴ്‌സണ്‍ ഷംസീദ ഫിറോസ്‌ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു.

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ വൈസ്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ഐവ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. വി.സി രവീന്ദ്രന്‍ ബോധവത്‌കരണ ക്ലാസ്സ്‌ നടത്തി. ട്രഷറര്‍ എം.എ സിദ്ദീഖ്‌, ലേഡി ലയണ്‍ ന്യൂ വോയിസസ്‌ പ്രസിഡണ്ട്‌ ഷിഫാനി മുജീബ,്‌ ജലീല്‍ മുഹമ്മദ്‌, സി.എല്‍.റഷീദ്‌, മഹമൂദ്‌ ഇബ്രാഹിം, ഷരീഫ്‌ കാപ്പില്‍, മജീദ്‌ ബെണ്ടിച്ചാല്‍, നൗഷാദ്‌ സിറ്റി ഗോള്‍ഡ്‌, സാജു തെരുവത്ത്‌ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും ഷിഹാബ്‌ തോരവളപ്പില്‍ നന്ദിയും പറഞ്ഞു.

മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ ഡോ. ഹര്‍ഷ ഗംഗാധരന്‍, ജിംഷ, ലേഡി ലയണ്‍സ്‌ സെക്രട്ടറി സുബൈദ അഷ്‌റഫ്‌, ഷബാന ഷാഫി എന്നിവര്‍ സ്‌തനാര്‍ബുദ നിര്‍ണ്ണയ ക്യമ്പിന്‌്‌ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post