ഫി​ഫ ലോ​ക​ക​പ്പ്; സൗ​ദി-​ഖ​ത്ത​ർ അ​തി​ർ​ത്തി​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ 55 ബ​സു​ക​ൾ

(www.kl14onlinenews.com)
(16-NOV-2022)

ഫി​ഫ ലോ​ക​ക​പ്പ്;
സൗ​ദി-​ഖ​ത്ത​ർ അ​തി​ർ​ത്തി​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ 55 ബ​സു​ക​ൾ
ദോഹ :ഖ​ത്ത​റി​ൽ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ സൗ​ദി​യി​ൽ​നി​ന്നോ പു​റ​ത്തു​നി​ന്നോ റോ​ഡു​മാ​ർ​ഗം പോ​കു​ന്ന​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ 55 ബ​സു​ക​ൾ ഒ​രു​ക്കി സൗ​ദി അ​ധി​കൃ​ത​ർ.

സ​ൽ​വ​യി​ൽ​നി​ന്ന് ഖ​ത്ത​ർ അ​തി​ർ​ത്തി​യാ​യ അ​ബൂ സം​റ​യി​ലേ​ക്കാ​ണ് ബ​സു​ക​ളു​ടെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ്‌​മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വി​സു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കു വി​സി​ൽ മു​ഴ​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ഖ​ത്ത​റി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സൗ​ദി ഗ​താ​ഗ​ത ച​ര​ക്കു​നീ​ക്ക ഡെ​പ്യൂ​ട്ടി മ​ന്ത്രി​യും പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (പി.​ടി.​എ) ആ​ക്ടി​ങ് പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​റു​മൈ​ഹ് അ​ൽ റു​മൈ​ഹ് ക​ഴി​ഞ്ഞ​ദി​വ​സം അ​ൽ അ​ഹ്‌​സ​യി​ലെ​ത്തി​യി​രു​ന്നു.

ലോ​ക​ക​പ്പ് ആ​രാ​ധ​ക​രെ റോ​ഡു​മാ​ർ​ഗം സ​ൽ​വ അ​തി​ർ​ത്തി വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ത​യാ​റെ​ടു​പ്പ് മ​ന്ത്രി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. ഖ​ത്ത​ർ യാ​ത്ര​വേ​ള​യി​ൽ ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ​ക്കു​വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ, സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ, നി​ർ​ദി​ഷ്ട റൂ​ട്ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ട്രാ​ഫി​ക്, ജ​വാ​സാ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ൽ റു​മൈ​ഹി​നോ​ടും പ്ര​തി​നി​ധി​സം​ഘ​ത്തോ​ടും വി​ശ​ദീ​ക​രി​ച്ചു.

Post a Comment

Previous Post Next Post