പിഎഫ്‌ഐ ഭീഷണി; സംസ്ഥാനത്തെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ

(www.kl14onlinenews.com)
(01-Oct-2022)

പിഎഫ്‌ഐ ഭീഷണി; സംസ്ഥാനത്തെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ
തിരുവനന്തപുരം:
സംസ്ഥാനത്ത് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പിഎഫ്‌ഐ നിരോധിച്ച ശേഷം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് എന്‍ഐഎ മന്ത്രാലയത്തെ അറിയിച്ചതായി വിവരമുണ്ട്.

ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും. മൊത്തം 11 പേര്‍ സുരക്ഷ നല്‍കുന്നതിനായി വിവധ ഷിഫ്റ്റുകളില്‍ അണിനിരക്കും. നേരത്തെ പിഎഫ്‌ഐ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക എന്‍ഐഎ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇവരെ പിഎഫ്‌ഐ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന.

Post a Comment

Previous Post Next Post