'പൂമ്പാറ്റകളെ അറിയുക' എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്

(www.kl14onlinenews.com)
(01-Oct-2022)

'പൂമ്പാറ്റകളെ അറിയുക' എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്
കാസർകോട് : 'പൂമ്പാറ്റകളെ അറിയുക' എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ച് കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് വോളന്റിയർമാർ. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത സി കെ ചടങ്ങിന് സ്വാഗതം അറിയിച്ചു. പൂമ്പാറ്റകൾക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വംശനാശത്തെ പറ്റിയും അവ പ്രകൃതിയിലുണ്ടാകേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും ആശാലത സി കെ സംവദിച്ചു. 'പൂമ്പാറ്റകളെക്കുറിച്ച് കൂടുതൽ അറിയുക' എന്ന വിഷയത്തിൽ ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് തലശ്ശേരിയിലെ രണ്ടാം വർഷ ബോട്ടണി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും കാസർഗോഡ് ഗവണ്മെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും കൂടിയായ ശ്രീശാന്തി സി ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ബട്ടർഫ്‌ളൈ ഗാർഡൻ ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെയും പൂമ്പാറ്റകളെ നിലനിർത്തേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും ക്ലാസ്സിൽ ചർച്ച ചെയ്തു. വളണ്ടിയർ മറിയം ബീവി നന്ദി അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസറായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി വോളന്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, വൈശാഖ് എ, കിരൺ കുമാർ പി, മേഘ, അഞ്ജന എം, പ്രസാദ് ബി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post