കേരളത്തിൽ ബഫർസോണിൽ 49,374 കെട്ടിടങ്ങൾ,റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും

(www.kl14onlinenews.com)
(28-Oct-2022)

കേരളത്തിൽ ബഫർസോണിൽ 49,374 കെട്ടിടങ്ങൾ,റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും
തിരുവനന്തപുരം : സംസ്ഥാനത്ത് സംരക്ഷിത വനങ്ങളോട് ചേർന്ന ബഫർസോണിൽ 49,374 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സർവ്വേ റിപ്പോർട്ട്. നേരിട്ടുള്ള പരിശോധന കൂടി നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും. സൂപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് നടപടി.

സംരക്ഷണ വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായി സുപ്രീംകോടതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിവിധ സംസ്ഥാനങ്ങൾക്ക് പഠനം നടത്താനുള്ള നിർദ്ദേശം. സംസ്ഥാനത്ത് 1592.52 ചതുശ്ര കിലോമീറ്ററിലായാണ് 24 സംരക്ഷിത വനമേഖയുളളത്. ഇതിനുള്ളിൽ വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വ്യവസായ സ്ഥാപനങ്ങൾ, ആരാധാനലങ്ങൾ എന്നിങ്ങനെ 49374 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവ്വേ റിപ്പോർട്ട്. ബഫർസോണിനുളളിൽ 83 ആദിവാസി സെറ്റിൽ മെറ്റുകളുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങളുള്ളത്.

Post a Comment

Previous Post Next Post