പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് അറസ്റ്റിൽ; എൻഐഎ പിടികൂടിയത് അർദ്ധരാത്രി വീടുവളഞ്ഞ്

(www.kl14onlinenews.com)
(28-Oct-2022)

പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് അറസ്റ്റിൽ; എൻഐഎ പിടികൂടിയത് അർദ്ധരാത്രി വീടുവളഞ്ഞ്
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എൻഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി കരിമ്പുളളിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എൻഐഎ സംഘം റൗഫിന്റെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
രാജ്യവ്യാപകമായി നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനേയും അതുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളേയും അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു നിരോധനം. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു

റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം രാത്രിയില്‍ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ കൊച്ചിയിലേക്ക് എത്തിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു എന്നാണ് സൂചന

Post a Comment

Previous Post Next Post