(www.kl14onlinenews.com)
(17-Oct-2022)
ദോഹ:ലോകകപ്പ് കാണാൻ ടിക്കറ്റെടുത്തു വരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആതിഥേയരാകുന്ന ഒട്ടേറെ പേരുണ്ട്. എത്ര പേർക്കാണ് ആതിഥേയരാകുന്നത്, അവരുടെ പേരു വിവരങ്ങൾ എന്നിവ ഹയാ കാർഡിൽ റജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്ങനെയാണ് റജിസ്‌ട്രേഷൻ, എന്തൊക്കെ രേഖകൾ വേണം എന്നറിയാം.
ആവശ്യമായ രേഖകൾ
ഹയാ അല്ലെങ്കിൽ ഫിഫ അക്കൗണ്ട്, കാലാവധിയുള്ള ഖത്തർ ഐഡി,മെട്രാഷ്-2 വിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, സ്വന്തം അല്ലെങ്കിൽ വാടകയ്‌ക്കെടുത്ത വീടിന്റെ മേൽവിലാസം, വസ്തുവിന്റെ ആധാരം അല്ലെങ്കിൽ വാടക കരാർ പകർപ്പ്.
റജിസ്‌ട്രേഷൻ എങ്ങനെ?
https://hayya.qatar2022.qa/ എന്ന വെബ്‌സൈറ്റിലൂടെയോ അല്ലെങ്കിൽ Hayya to Qatar 2022 എന്ന മൊബൈൽ ആപ്പിലൂടെയോ പ്രവേശിച്ച് ഹയാ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഫിഫയുടെ അക്കൗണ്ടിലൂടെയോ സൈൻ ഇൻ ചെയ്യണം. ഹയാ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത ശേഷം ഹോസ്റ്റ് എ ഫാമിലി ആൻഡ് ഫ്രണ്ട്‌സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്യണം.
ഹോസ്റ്റ് എ ഫാമിലി ആൻഡ് ഫ്രണ്ട്‌സിൽ പ്രവേശിച്ച് ഖത്തർ ഐഡി നമ്പർ, ജനന തീയതി എന്നിവ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി നമ്പർ സബ്മിറ്റ് ചെയ്യുന്നതിലൂടെ വിവരങ്ങൾ സ്ഥരീകരിക്കും. അതിനു ശേഷം ആതിഥേയന്റെ താമസ സ്ഥലത്തിന്റെ മേൽവിലാസം, കരാർ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം Validate എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം.
വാലിഡേറ്റ് ചെയ്ത ശേഷം എത്ര അതിഥികൾ ഉണ്ട്, അവരുടെ പേര്, ഇ-മെയിൽ വിലാസം, പാസ്‌പോർട്ട് നമ്പർ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം.
അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതിഥികളെ താമസിപ്പിക്കാനുള്ള അനുമതി ലഭിക്കും.
إرسال تعليق