ജമ്മു കശ്മീർ ജയിൽ ഡിജിപിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

(www.kl14onlinenews.com)
(04-Oct-2022)

ജമ്മു കശ്മീർ ജയിൽ ഡിജിപിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീർ ഡിജിപിയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിലെ ജയിൽ വിഭാഗം ഡിജിപിയായ ഹേമന്ത് കുമാർ ലോഹ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനെയാണ് പൊലീസ് സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഉദയ്വാലയിലുള്ള വസതിയിൽ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ഹേമന്ത് കുമാർ ലോഹ്യയെ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ലോഹ്യ കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു നിലവിൽ താമസം.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ഓഗസ്റ്റിലാണ് ലോഹ്യയെ ജമ്മുകശ്മീരിലെ ജയിലുകളുടെ ഡിജിപിയായി നിയമിച്ചത്. ഫോറൻസിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്

Post a Comment

Previous Post Next Post