(www.kl14onlinenews.com)
(03-Oct-2022)
കാസർകോട്:
മർദ്ദിത പക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വന്തമായ കാര്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു,പിഡിപി ഓഫീസുകൾ ജന സേവനത്തിനുള്ള കേന്ദ്രങ്ങളാണെന്നും ജനോപകാര പ്രദമായ പ്രവർത്തനങ്ങളിലൂടെ പിഡിപി പ്രവർത്തകർ നാടിനു മാതൃകയാകണമെന്നും മഅദനി പറഞ്ഞു. മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യായണം കാരണം ജില്ലാ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് തീരുമാനിച്ചിരുന്ന ആഘോഷപരിപാടികൾ ഒഴിവാക്കി ലളിതമായ പരിപാടികളിലൂടെ ആയിരുന്നു പിഡിപി ജില്ലാ കാര്യാലയത്തിലെ ഉദ്ഘാടനം നടന്നത്
പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ടി എം മുഹമ്മദ് ബിലാൽ മുഖ്യാതിഥിയായിരുന്നു പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തി പിഡിപി കാസർഗോഡ് ജില്ലാ അധ്യക്ഷൻ എസ് എം ബഷീർ അഹ്മദ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ യുവ ഡോക്ടർ പവിത്ര അജിത്തിനെ പിഡിപി വൈസ് ചെയർമാൻ പാർട്ടി ജില്ലാ കമ്മിറ്റിയുട ഉപഹാരം നൽകി ആദരിച്ചു പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൊയ്തു ബേക്കൽ പിഡിപി മുൻ ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല സയ്യിദ് മുഹമ്മദ് സകാഫ് തങ്ങൾ ഭാരവാഹികളായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഷാഫി ഹാജി അടൂർ അബ്ദുല്ലകുഞ്ഞി ബദിയടുക്ക ജാസി പൊസോട്ട് അബ്ദുൽ റഹ്മാൻ പുത്തിഗെ സംസാരിച്ചു പിഡിപി മണ്ഡലം ഭാരവാഹികളായ കാലിദ് ബാഷ ബഷീർ ചെറുണി ഉസ്മാൻ ഉദുമ ഇബ്രാഹിം കോളിയടുക്ക റാഫി കാഞ്ഞങ്ങാട് ഇബ്രാഹിം പാവൂർ അബ്ദുൽ റഹ്മാൻ ബേക്കൂർ മൂസ അടുക്കം എം എ കളത്തൂർ സാദിക്ക് മുളിയട്കം ഹനീഫ പോസോട്ട് മണ്ഡലം കോഡിനേറ്റർ ആബിദ് മഞ്ഞംപാറ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ത്വയ്യിബ് ആദൂർ തുടങ്ങിയവർ ആശംസ അർപ്പിച്ചു പിഡിപി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും പിഡിപി ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉപ്പള പ്രതിജ്ഞയും പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു.
Post a Comment