കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, സുഹൃത്ത് കസ്റ്റഡിയില്‍

(www.kl14onlinenews.com)
(27-Oct-2022)

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു, സുഹൃത്ത് കസ്റ്റഡിയില്‍
കൊല്ലം (KOLLAM) കൊട്ടാരക്കരയില്‍ (kottarakkara) അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി മുകേഷിനാണ് വെടിയേറ്റത്. തര്‍ക്കത്തിനിടെ സുഹൃത്ത് പ്രൈം അലക്‌സ് എയര്‍ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. പ്രൈം അലക്‌സിനെ കൊട്ടാരക്കര പോലീസ് (police) കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ (court) ഹാജരാക്കും.

പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്. മുകേഷും പ്രൈം അലക്‌സും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും അയല്‍വാസികളുമാണ്. ചില തര്‍ക്കങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ഇതാണ് പെട്ടെന്നുള്ള ആക്രമണത്തിലേക്ക് നയിച്ചത്.

മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രൈം അലക്‌സ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധന വേണമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post