കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു; ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്, പ്രതി പിടിയിൽ

(www.kl14onlinenews.com)
(27-Oct-2022)

കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു; ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്, പ്രതി പിടിയിൽ
കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ ആൺ സുഹൃത്താണ് ആക്രമിച്ചത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അഖിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കത്രിക കൊണ്ട് നെഞ്ചിൽ കുത്താനുള്ള ശ്രമം തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കെെയ്യിലാണ് കുത്തേറ്റത്.

കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. കെെയ്യിലെ മുറിവ് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് വേണ്ട ചികിത്സകൾ നൽകി വീട്ടിലേക്കയച്ചു.

Post a Comment

Previous Post Next Post