മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം, നാൽപ്പത് പേർക്ക് പരിക്ക്

(www.kl14onlinenews.com)
(22-Oct-2022)

മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം, നാൽപ്പത് പേർക്ക് പരിക്ക്
ഭോപ്പൽ: മധ്യപ്രദേശിൽ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. രേവ ജില്ലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ദേശീയപാത 30ലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നു പോയവരാണ് അപകടവിവരം ആദ്യം പൊലീസിനെ അറിയിച്ചത്.

തുടർന്ന് സോഹാഗി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഹൈദരാബാദിൽ നിന്നും യു.പിയിലെ ഖൊരക്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്നവർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നാണ് വിവരം.

Post a Comment

Previous Post Next Post