ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കിവീസും ഓസീസും നേര്‍ക്കുനേര്‍

(www.kl14onlinenews.com)
(22-Oct-2022)

ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കിവീസും ഓസീസും നേര്‍ക്കുനേര്‍
സിഡ്‌നി: ട്വൻറി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് പകരം ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഓസ്ട്രേലിയ സന്നാഹമത്സരത്തിൽ ഇന്ത്യയോടും തോൽവി രുചിച്ചാണ് ലോകകപ്പിനൊരുങ്ങുന്നത്.

ന്യൂസിലൻഡ് സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ന്യൂസിലൻഡ്- ഓസ്ട്രേലിയ മത്സരത്തിനും മഴഭീഷണിയുണ്ട്. ഇന്നത്തെ രണ്ടാംമത്സരത്തിൽ ഇംഗ്ലണ്ട്-അഫ‌്‌ഗാനിസ്ഥാനെ നേരിടും. പെർത്തിൽ വൈകീട്ട് നാലരയ്ക്കാണ് കളി തുടങ്ങുക.

Post a Comment

Previous Post Next Post