കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: നരഹത്യ ഒഴിവാക്കി, വിചാരണ ഇനി വാഹന അപകട കേസില്‍ മാത്രം

(www.kl14onlinenews.com)
(19-Oct-2022)

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: നരഹത്യ ഒഴിവാക്കി, വിചാരണ ഇനി വാഹന അപകട കേസില്‍ മാത്രം
തിരുവനന്തപുരം: കെഎം ബഷീർ കൊലക്കേസ് പ്രതികളുടെ വിടുതൽ ഹരജി തള്ളി. പ്രതികളായ ശ്രീറാം വെങ്കട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമതതിയ മനഃപൂർവമുള്ള നരഹത്യ വകുപ്പ് ഒഴിവാക്കി. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികൾ നവംബർ 20ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി.

മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ ഐപിസി 304 ബി പ്രകാരമുള്ള മനഃപൂർവമുള്ള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1ലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജഡ്‌ജി കെ സുനിൽകുമാർ അറിയിച്ചു.

അതേസമയം, പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പടെയുള്ളവർ കേസിൽ പങ്കാളികളല്ലെന്നും അവരുടെ വിചാരണ ഒഴിവാക്കണമെന്നുമുള്ള അപേക്ഷ കോടതി തള്ളി. വഫക്കെതിരെ ചുമത്തിയിരുന്ന വകുപ്പുകളിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനിൽക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.അമിത വേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്ന വകുപ്പ് മാത്രമായിരിക്കും ഇനി വഫക്കെതിരെ നിലനിൽക്കുകയുള്ളൂ.

Post a Comment

Previous Post Next Post