മദ്ഹ് മാഷപ്പ് മത്സരത്തിൽ മെഹ്ഫിൽ കാസർകോട് നാലാം തവണയും കിരീടം ചൂടി

(www.kl14onlinenews.com)
(19-Oct-2022)

മദ്ഹ് മാഷപ്പ് മത്സരത്തിൽ മെഹ്ഫിൽ കാസർകോട് നാലാം തവണയും കിരീടം ചൂടി
കാസർകോട്: തൃക്കരിപ്പൂർ ഖിദ്മത്തുൽ ഇസ്ലാം ജമാഅത്ത് വടക്കുമ്പാട് ഒരുക്കിയ ഇലൽ ഹബീബ്-2K22 മദ്ഹ് മാഷപ്പ് മത്സരത്തിൽ മെഹ്ഫിൽ കാസർകോട് ടീം സംസ്ഥാന തലത്തിൽ നാലാം തവണയും കിരീടം ചൂടി.
കേരളത്തിലെ പല പ്രഗൽഭരായ ടീമുകളും പങ്കെടുത്ത വേദിയിൽ മാറ്റുരച്ചു കൊണ്ട് മെഹ്ഫിൽ കാസർകോട് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.രണ്ടാം സ്ഥാനം ഗസൽ ബോയ്സ് കാസർകോടും,മൂന്നാം സ്ഥാനം നൗറിടം കണ്ണൂരും കരസ്ഥമാക്കി.
പന്ത്രണ്ട് ടീമുകളിൽ നിന്നും പതിനൊന്നിനേയും പിന്തള്ളി കൊണ്ട് ആവേശോജ്ജ്വലമായ പ്രകടനം കൊണ്ട് താളലയം സ്വരകീർത്തനം കൊണ്ട് ജഡ്ജുകളേയും സദസ്യരേയും കോരിത്തരിപ്പിച്ചു ഇശലിന്റെ മഴ പെയ്യിക്കുകയായിരുന്നു മെഹ്ഫിൽ കാസർകോട് ടീം.
ഷഫീഖ് കാസർകോട് (ക്യാപ്റ്റൻ),റഷാദ് ചെട്ടും കുഴി, അഷ്ഫാഖ് ഇസ്സത്ത്, സാബിത്ത് കാസർകോട്, ബാസിത്ത് ചെട്ടുംകുഴി എന്നിവർ ടീമിനു വേണ്ടി പാടി.
കേരളക്കരയിലെ അറിയപ്പെടുന്ന ടീമായി മെഹ്ഫിൽ കാസർകോട് ടീം മാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post