ലോകകപ്പ് ഹയ്യ കാർഡ്; സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം, മദീന സന്ദർശിക്കാം

(www.kl14onlinenews.com)
(16-Oct-2022)

ലോകകപ്പ് ഹയ്യ കാർഡ്; സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം, മദീന സന്ദർശിക്കാം
ജിദ്ദ:ലോകകപ്പിന്റെ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്നു വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് വീസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മരി അറിയിച്ചു.

ഹയ്യ കാർഡ് ഉടമകൾക്ക് വീസ സൗജന്യമാണെന്നും എന്നാൽ വീസ പ്ലാറ്റ്‌ഫോമിൽ നിന്നു മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതു നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പിന് 10 ദിവസം മുമ്പ് 2022 ഡിസംബർ 18 അവസാന ദിവസം വരെ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വീസയ്ക്ക് സാധുത ഉണ്ടായിരിക്കും. വീസ ഉടമയുടെ താമസ കാലയളവ് രണ്ട് മാസം നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഫയുടെ ഫാൻ ടിക്കറ്റ് (ഹയ്യ കാർഡ്) കൈവശമുള്ളവർക്കു സൗദി അറേബ്യയിലേക്കുള്ള പ്രവേശന വീസ നൽകുന്നതിനു വിദേശകാര്യ മന്ത്രാലയത്തിലെ ഇ-വീസ സേവന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളുടെ ചെലവ് വഹിക്കാൻ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

Post a Comment

Previous Post Next Post